ലാലിന് മമ്മൂക്കയുടെ പിറന്നാള്‍ ചുംബനം, ഇതാണ് മോളിവുഡ് ! സന്തോഷത്തോടെ ആരാധകരും

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (09:50 IST)
താര രാജാവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഏവരും കാത്തിരുന്ന ആശംസയാണ് മമ്മൂട്ടിയുടേത്. മോളിവുഡിന്റെ സൂപ്പര്‍താരങ്ങളുടെ പരസ്പരമുള്ള സ്‌നേഹം കാണുവാനും ആരാധകര്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അര്‍ധരാത്രി പന്ത്രണ്ടിന് തന്നെ ആശംസകളുമായി മമ്മൂട്ടിയെത്തി. മോഹന്‍ലാലിന്റെ 64-ാം ജന്മദിനമാണ് ഇന്ന്.
 
തന്റെ പ്രിയപ്പെട്ട ലാലിന് ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് മെഗാ സ്റ്റാറിന്റെ ആശംസ.
 
 'പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകള്‍',-എന്നാണ് മമ്മൂട്ടി എഴുതിയത്. നിരവധി ആരാധകനാണ് മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മെയ് 21 ആഘോഷമാക്കുകയാണ് ആരാധകരും. പിറന്നാള്‍ ദിനത്തില്‍ ഒത്തിരി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഓരോന്നായി വൈകാതെ പുറത്തുവരും.എമ്പുരാന്‍, റാം, ബറോസ് തുടങ്ങിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ എന്തായാലും പ്രതീക്ഷിക്കാം. വിപുലമായ ആഘോഷ പരിപാടികളും മോഹന്‍ലാല്‍ ആരാധകര്‍ സംഘടിപ്പിക്കുന്നുണ്ട്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article