അഞ്ചുകോടി ബജറ്റില്‍ മോഹന്‍ലാല്‍ സിനിമ!'ഛോട്ടാ മുംബൈ' നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത് വമ്പന്‍ ലാഭം

കെ ആര്‍ അനൂപ്

തിങ്കള്‍, 20 മെയ് 2024 (17:34 IST)
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ റിലീസായി 17 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.2007 എപ്രിലില്‍ 6നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.5 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.
 
11.2 കോടി രൂപയാണ് ചിത്രം നിര്‍മാതാവിന് നേടിക്കൊടുത്തത്. അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ റീ റിലീസ് ഉണ്ടാകുമോ എന്ന ചോദ്യവും മണിയന്‍പിള്ള രാജുവിനെ തേടിയെത്തി. സിനിമയുടെ റിലീസ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍