സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ഇന്ന്. രാവിലെ 8:45 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഭാഗ്യയുടെ കഴുത്തില്‍ ശ്രേയസ് മോഹന്‍ താലികെട്ടും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മലയാള സിനിമയിലെ താരനിര തന്നെ എത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ എത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കുടുംബത്തോടെ തലേന്ന് തന്നെ എത്തിയിരുന്നു ഇതിന്റെ ഫോട്ടോകള്‍ പുറത്തുവന്നു.
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനായി എത്തിയ രാവിലെത്തന്നെ ക്ഷേത്രത്തിലേക്ക് എത്തിയ മോഹന്‍ലാലിനെ കണ്ടതോടെ ആരാധകര്‍ക്ക് ആവേശമായി.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്.