മോഹന്‍ലാലും മമ്മൂട്ടിയും സിനിമ തിരക്കുകളിലാണ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ് മെഗാസ്റ്റാര്‍. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപനവുമായി മോഹന്‍ലാലും ഇന്ന് എത്തും. ഇപ്പോഴിതാ മലയാളികള്‍ക്ക് പുതുവത്സര ദിനാശംസകള്‍ നേരുന്ന് മലയാളത്തിന്റെ പ്രിയ താരങ്ങള്‍.
'എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍'-മമ്മൂട്ടി കുറിച്ചു.
'പുതിയ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷം. സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നാളുകളാവട്ടെ... ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍'-മോഹന്‍ലാല്‍ കുറിച്ചു.