ഇനി 40 ദിവസം ചെന്നൈയില്‍,'മലൈക്കോട്ടൈ വാലിബന്‍'ചിത്രീകരണത്തിനായി ഒരുങ്ങി മോഹന്‍ലാലും സംഘവും

കെ ആര്‍ അനൂപ്

ബുധന്‍, 12 ഏപ്രില്‍ 2023 (17:27 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന 'മലൈക്കോട്ടൈ വാലിബന്‍' ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ 75 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
 
അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നതിനായി ടീം ചെന്നൈയിലേക്ക് പോകും. രണ്ടാം ഷെഡ്യൂള്‍ മെയ് പകുതിയോടെ ആരംഭിക്കും.രണ്ടാം ഷെഡ്യൂള്‍ 40 ദിവസത്തേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്, മോഹന്‍ലാല്‍ ചിത്രത്തിലെ നായികമാര്‍ക്കൊപ്പം തന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കും.ഏപ്രില്‍ 14 ന് നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍