ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ വാക്കുകൾ. മലയാളികളുടെ സ്വന്തം സൂപ്പർതാരത്തെ തേടി വീണ്ടും ഡോക്ടറേറ്റ് ബിരുദം എത്തിയിരിക്കുകയാണ്. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ലാലേട്ടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്കിൽ ഇട്ടപോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന പരിപാടിയിലാണ് പുരസ്കാരത്തെ കുറിച്ച് മോഹൻലാൽ വാചാലനായത്.
എങ്ങനെയാണ് താൻ സിനിമയിൽ എത്തിയതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. 'പതിനെട്ടാമത്തെ വയസിൽ വളരെ യാദ്യശ്ചിമമായാണ് സിനിമയിൽ എത്തിച്ചേർന്നത്. 40 വർഷത്തിലധികമായി അഭിനയിക്കുന്നു. കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഞാൻ ഒഴുകുകയായിരുന്നു. ഈ പ്രവാഹം എന്നെ ഏതൊക്കെയോ കടവുകളിലും കരയിലും എത്തിച്ചു. ഇപ്പോഴും ആ പ്രവാഹത്തിൽത്തന്നെയാണ്. എത്തിച്ചേരുന്നതില്ല, ഒഴുകുന്നതിലാണു രസം എന്നു ഞാൻ തിരിച്ചറിയുന്നു'' മോഹൻലാൽ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മേഹൻ ലാലിന് ഡി ലിറ്റ് പുരസ്കാരം ലഭിക്കുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻ ലാലിന് ഡി ലാറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. കൂടാതെ 2010 ൽ സംസ്കൃത യൂണിവേഴ്സിറ്റിയും ഡി ലാറ്റ് ബിരുദം നൽകിയിരുന്നു.