ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം സിനിമാ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു - അപകടമുണ്ടാക്കിയത് വിവാദ താരം

ഞായര്‍, 28 ജനുവരി 2018 (10:26 IST)
നടി രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പോയി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് അമിത വേഗതയിലെത്തിയ നടിയുടെ കാര്‍ അപകടമുണ്ടാക്കിയത്.

ബൈക്ക് യാത്രക്കാരായ നാരായണ്‍ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശ്രമത്തിലേക്ക് പോകുന്നതിനായി അമിത വേഗതയിലെത്തിയ രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടിയതോടെയാണ് കാറിനുള്ളില്‍ രജ്ഞിതയാണെന്ന് വ്യക്തമായത്.

ഇതിനിടെ സമീപവാസികള്‍ രഞ്ജിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ സന്യാസിമാരാണ് പ്രശ്‌നം പരിഹരിച്ചത്.

സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയായ രഞ്ജിത സ്വാമിയുടെ പ്രധാന ശിഷ്യയാണ്. നേരത്തെ നടിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ പുറത്തുവന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍