പറഞ്ഞ് വരുന്നത് ഇരുവരെയും ഒരുമിപ്പിച്ചു കൊണ്ടുള്ള പുതിയ പ്രൊജക്ടിനെ കുറിച്ചള്ള. മോഹൻലാലിന്റെ കിടിലൻ ഡയലോഗിനെ കുറിച്ചാണ്. തന്നെ 'ആക്കാൻ' ചോദിയ്ക്കുന്നവർക്ക് നല്ല കിടിലൻ മറുപടികൾ കൊടുക്കുന്നത് താരത്തിന്റെ സ്ഥിരം പരിപാടിയാണ്.
അടുത്തിടെ ഒരു അവാർഡ് നിശയ്ക്കിടെ '' മലയാള സിനിമ മേഖലയാണോ തെലുങ്കാണോ ലാലേട്ടനിഷ്ടം'' എന്ന് റിമി ടോമി ചോദിച്ചപ്പോൾ മോഹൻലാൽ നൽകിയ മറുപടിയ്ക്ക് വമ്പൻ കൈയ്യടി ആയിരുന്നു ലഭിച്ചത്. '' റിമിയ്ക്ക് അമ്മയെ ആണോ അമ്മായിഅമ്മയെ ആണോ ഇഷ്ടം'' എന്നായിരുന്നു കംപ്ലീറ്റ് ആക്ടർ ചോദിച്ചത്. അതേപോലത്തെ ഒരു ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആവശ്യത്തിനും അനാവശ്യത്തിനും തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതിനെ സംബന്ധിച്ചായിരുന്നു ആ കിടിലന്‍ ഡയലോഗ്. മമ്മൂട്ടിയെ മലയാള സിനിമയിലെ ശ്രീരാമനായും എന്നെ ശ്രീകൃഷ്ണനായും ചിത്രീകരിയ്ക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. കാരണം ശ്രീരാമനെക്കാള്‍ വലിയ ആളാണ് ശ്രീകൃഷ്ണന്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന സിനിമകള്‍ കേരളക്കരയ്ക്ക് ആഘോഷമാണ്. അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ലാലും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 യാണ് ഇരുവരും ഒന്നിച്ച ഏറ്റവുമൊടുവിലത്തെ ചിത്രം.