അന്ന് ഒരു ടെലിഫോൺ ബൂത്തിൽനിന്നും വിളിച്ചാണ് സത്യൻ അന്തിക്കാട് എന്നെ അഭിനന്ദിച്ചത്: മോഹൻലാൽ

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2020 (12:23 IST)
മോഹൻലാലും സത്യൻ അന്തിക്കാടും, മലയാളികളെ ഏറെ രസിപ്പിച്ച് ഒരു കൂട്ടുകെട്ടാണ് അത്. സിനിമയ്ക്ക് പുറത്തും വലിയ സൗഹൃദം കാത്തുസൂക്ഷിയ്ക്കുന്നവരാണ് ഇരുവരും. മോഹൻലാൽ ശബ്ദം മാറ്റി ഫോൺവിളിച്ച് പറ്റിച്ചതിനെ തുടർന്ന് വീട്ടിൽനിന്നും മാറി നിൽക്കേണ്ടിവന്ന രസകരമായ സംഭവമെല്ലാം സത്യൻ അന്തിക്കാട് നേരത്തെ വെപ്പെടുത്തിയിരുന്നു. ഇരുവർ എന്ന സിനിമ കണ്ട ശേഷം തന്നെ അഭിനന്ദിയ്ക്കുന്നതിനായി സത്യൻ അന്തിക്കാട് വിളിച്ച സംഭവം മോഹൻലാൽ തുറന്നു പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.
 
ഒരു വേദിയിൽവച്ചാണ് മോഹലാൽ ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമ കണ്ട ശേഷം ഒരു ബൂത്തിൽ നിന്നും വിളിച്ചാണ് സത്യൻ അന്തിക്കാട് അഭിനന്ദനം അറിയിച്ചത്. എന്നെ അഭിനന്ദിയ്ക്കുന്നതിന് മാത്രമായി അന്ന് സത്യൻ അന്തിയ്ക്കാട് വിളിച്ചത് ഇന്നും ഓർക്കുന്നു. തന്റെ ചെറിയ കാര്യങ്ങൾ പോലും വലുതായി കാണുകയും സ്വന്തം സഹോഹരന് തുല്യം തന്നെ കണക്കാക്കുകയും ചെയ്യുന്ന സത്യൻ അന്തിയ്ക്കാട് എന്നും മോഹൻലാൽ പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article