അൺലോക്ക് 4: സ്കൂളുകൾ തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ, വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഞായര്‍, 30 ഓഗസ്റ്റ് 2020 (10:05 IST)
ഡല്‍ഹി: രാജ്യത്ത് മാസങ്ങളായി അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലെ സാഹചര്യത്തിൽ സാധ്യമായ പ്രവർത്തനങ്ങൾ പുനരാരംഭിയ്ക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. സെപ്തംബർ ഒന്നുമുതൽ അൺലോക് 4ന്റെ ഭഗമായാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ചില ഇളവുകൾ അനുവദിയ്ക്കുന്നത്. ഇതിനായുള്ള പ്രത്യേക മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറത്തിറക്കി.
 
വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കരുതി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെപ്തംബര്‍ 30വരെ നിലവിലെ സ്ഥിതി തുടരും എന്നാൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ അൻപത് ശതമാനം വരെ അധ്യാപക, അനദ്ധ്യാപക ജീവനക്കാരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സ്‌കുൂളുകളിലേക്ക് പോകാന്‍ അനുവദിച്ചേക്കും. 
 
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ ഒൻപത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനാവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും അനുവാദം നൽകിയേക്കും. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാർത്ഥികളെ ഇത്തരത്തിൽ സ്കൂളുകളിൽ എത്തിയ്ക്കാവു. എന്ന നിബന്ധനയും വച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍