Bigg Boss Malayalam: 'നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും';പുതിയ വീക്കിലി ടാസ്‌കിനെ കുറിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഏപ്രില്‍ 2023 (15:07 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ വീക്കിലി ടാസ്‌കിന് ഇന്നുമുതല്‍ തുടക്കമാകും. മത്സരാര്‍ത്ഥികള്‍ക്ക് എന്നപോലെ കാണുന്ന പ്രേക്ഷകര്‍ക്കും ആവേശം തരുന്നതാണ് എപ്പോഴും വീക്കിലി ടാസ്‌കുകള്‍.
 
ഇത്തവണത്തെ വീക്കിലി ടാസ്‌ക് എന്തായിരിക്കുമെന്നും അതിനെക്കുറിച്ച് ചെറിയൊരു സൂചനയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നു.
 
 
ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും. ആഴങ്ങളില്‍ മുങ്ങിത്തപ്പിയാല്‍ മുത്തും പവിഴവും പെറുക്കിയെടുക്കാം. നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും. ബിഗ് ബോസ് വീടിനെ സംഭവബഹുലമാക്കുന്ന പുതിയ വീക്കിലി ടാസ്‌കിനായി കാത്തിരിക്കുക, എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article