പുത്തന്‍ നേട്ടവുമായി 'ദസറ',മില്യണ്‍ ഡോളര്‍ കടക്കുന്ന നാനിയുടെ ആദ്യ ചിത്രം

കെ ആര്‍ അനൂപ്

ചൊവ്വ, 11 ഏപ്രില്‍ 2023 (11:15 IST)
തെലുങ്ക് നടന്‍ നാനിക്ക് മലയാളി പ്രേക്ഷകര്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്. നടന്റെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. യു എസ് എ ബോക്‌സ് ഓഫീസില്‍ ദസറ 2 മില്യണ്‍ ഡോളര്‍ കടന്നു.ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം ഗ്രോസ് - $2,005,884 (?16.44Cr).2 മില്യണ്‍ ഡോളര്‍ കടക്കുന്ന നാനിയുടെ ആദ്യ ചിത്രമിയി ദസറ മാറിക്കഴിഞ്ഞു.
 
ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
65 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
 
തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.
 
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍