റിലീസായി വര്‍ഷങ്ങള്‍ 42 കഴിഞ്ഞെങ്കിലും ആരാധകരുടെ മനസ്സില്‍ അത്രയും തന്നെ ചെറുപ്പമാണ് മോഹന്‍ലാലിന്റെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'ക്ക്.നായകനായെത്തിയ ശങ്കറും പുതുമുഖം ആയിരുന്നു. പ്രതി നായകനായ എത്തി മലയാളം സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ ചരിത്രമാണ് മോഹന്‍ലാലിനു മുന്‍പില്‍ ഉള്ളത്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശങ്കറിന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയില്‍ കണ്ട അതേ ലാലാണ് ഇത്രയും വര്‍ഷം സൂപ്പര്‍ താരമായി എന്റെ മുന്നില്‍ നില്‍ക്കുമ്പോഴും കാണുന്നത്.
സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. അന്നും ഇന്നും ഒരേ പോലെ പെരുമാറുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേതെന്ന് ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.
ഫാസില്‍ സംവിധാനം ചെയ്ത് 1980-ല്‍ റിലീസായ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.