ഇതുവരെ കണ്ടതല്ല കളി, മമ്മൂക്ക എത്തുന്നതും കളിയങ്ങ് മാറും; 'മിഖായേൽ' ഏറ്റെടുത്ത് ആരാധകർ

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (10:43 IST)
കായംകുളം കൊച്ചുണ്ണിയ്‌ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഖായേൽ. ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാസ് ലുക്കിലാണ് നിവിൻ പോസ്‌റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
നിവിൻ തന്നെയാണ് പോസ്റ്റര്‍ സമൂഹമധ്യമങ്ങലിലൂടെ പുറത്ത് വിട്ടത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ഗ്രേറ്റ് ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. 
 
ചിത്രത്തിൽ മമ്മൂട്ടിയും എത്തുമെന്ന് നേരത്തേതന്നെ വാർത്തകൾ ഉണ്ടായിരുന്നു. നിവിന്റെ മാസ് ലുക്കിന് ശേഷം ഇനി മമ്മൂക്കയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രത്തിൽ മഞ്ജിമ മോഹനാണ് നിവിന് നായികയായെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article