മൂന്ന് ഭാഷ, മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയുടെ പകർന്നാട്ടം ; കട്ട വെയ്റ്റിംഗ്!

ചൊവ്വ, 20 നവം‌ബര്‍ 2018 (10:56 IST)
ചെറിയ വേഷങ്ങൾ ചെയ്ത് ഒരു ഇൻഡസ്ട്രിയെ തന്നെ ഭരിക്കുന്ന, അഭിമാനമായി നിലയുറപ്പിക്കുന്ന നടനാണ് മമ്മൂട്ടി. നവാഗതരെന്നോ പരിചയസമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ ഏറ്റെടുക്കാറുള്ളത്. കഥ ഇഷ്ടപെട്ടാൽ, തന്റെ ഡേറ്റുകൾ അനുസരിച്ച് സിനിമ ഏറ്റെടുക്കുന്നതിൽ മമ്മൂട്ടി ഇന്നും മുൻ‌പന്തിയിൽ തന്നെയുണ്ട്. 
 
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകൾ അദ്ദേഹത്തിന്റേതായി ഉണ്ട്. ഒരേസമയം, മൂന്ന് ഭാഷകളിലായി സിനിമ റിലീസ് ചെയ്യാനുള്ള താരമായി മമ്മൂട്ടി ഇതോടെ മാറിയിരിക്കുകയാണ്. തമിഴിൽ പേരൻപും തെലുങ്കിൽ യാത്രയും മലയാളത്തിൽ ഉണ്ടയുമാണ് മമ്മൂട്ടിയുടേതായി ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. 
 
വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മധുരരാജയും ഉടൻ ചിത്രീകരണത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഖാലിദ് റഹ്മാന്റെ ഉണ്ടയ്ക്ക് പുറമേ മാമാങ്കവും മമ്മൂട്ടിക്കായി കാത്തിരിക്കുകയാണ്. തിരുനാവായയിലെ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും നേരത്തെ തന്നെ ആരംഭിച്ച് കഴിഞ്ഞതാണ്.  
 
സിനിമപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യഭാഗത്തെ വെല്ലുന്ന സിനിമയായിരിക്കും ബിലാലെന്നായിരുന്നു പ്രഖ്യാപനം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍