‘ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി’- തുറന്നു പറഞ്ഞ് പെപ്പേയും നിമിഷയും

ചൊവ്വ, 20 നവം‌ബര്‍ 2018 (10:39 IST)
മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് ആന്റണി വർഗീസും നിമിഷ സഞ്ജയനും. ലിജോ ജോസഫ് പല്ലശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി സിനിമയിലെത്തുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദ്രക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയിലെത്തുന്നത്.  
 
മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയായ നെവർ ഐ ഹാവ് എന്ന ടോക്ക് ഷോയിൽ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറയുന്നുണ്ട്. കൂടെ അഭിനയിച്ച സഹതാരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. നെവർ എന്നായിരുന്നു ഇവർ മറുപടി നൽകിയത്. 
 
ആദ്യ കാഴ്ചയിൽ പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ‘യേസ്’ എന്നായിരുന്നു ആന്റണി മറുപടി നൽകിയത്. ഒരുപാട് പേരോട് പ്രണയം തോന്നിയിട്ടുണ്ടെന്നും ഇഷ്ടപ്പോലെ അനുഭവം ഉണ്ടെന്നും ആന്റണി പറഞ്ഞു. കൂടാതെ തനിയ്ക്ക് ഒന്നിൽ കൂടുതൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരത്തിന് തുറന്നു സമ്മതിക്കേണ്ടി വന്നു. എന്നാൽ തനിയ്ക്ക് ആദ്യ കാഴ്ചയിൽ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും നിമിഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍