Mareena Michael: ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജനുവരി 2024 (08:53 IST)
mareena
Mareena Michael: ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സംഭവം നടന്നത്. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് മറീന മൈക്കിള്‍ സംസാരിച്ചു. പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനുശേഷമാണ് നടി ഇറങ്ങിപ്പോയത്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസം എടുക്കാന്‍ പറ്റാത്തതുപോലെ ബുദ്ധിമുട്ട് വന്നെന്നും നാലുദിവസം ഡോക്ടര്‍ റസ്റ്റ് എടുക്കാന്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയതെന്നും ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടന്‍ താന്‍ പ്രതിഫലം കിട്ടുമോ എന്ന് ചോദിച്ചതോടെ പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമായെന്നും നടി പറഞ്ഞു. അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു. എന്നാല്‍ ഇതൊരു പുരുഷനായിരുന്നുവെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്നും സ്ത്രീ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും നടി പറഞ്ഞു.

ALSO READ: Prithviraj Sukumaran: എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രം ടൈസണ്‍; വന്‍ താരനിര
വേറൊരു ചിത്രത്തില്‍ പുരുഷന്മാര്‍ക്കു കാരവാനും സ്ത്രീകള്‍ക്ക് ബാത്‌റൂം പോലും ഇല്ലാത്ത മുറിയുമാണ് നല്‍കിയതെന്നും നടി ആരോപിച്ചു. ഇതോടെ പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും മറീനയുടെ ആരോപണത്തില്‍ ഉള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താനും ഷൈന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഇറങ്ങിപ്പോയ നടിയെ ക്യാമറ ഓഫ് ആക്കിയ ശേഷം വീണ്ടും അഭിമുഖത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article