Prithviraj Sukumaran: എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രം ടൈസണ്‍; വന്‍ താരനിര

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജനുവരി 2024 (08:26 IST)
tysan
Prithviraj Sukumaran: എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രം ടൈസണ്‍. ടൈസണ്‍ ബിഗ് ബജറ്റ് ചിത്രം എന്നാണ് അറിയാന്‍ സാധിക്കുന്നത്. മുരളിഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിലൂടെ കന്നട താരം ശിവരാജ് കുമാറും ഹിറ്റ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും മലയാളത്തിലേക്ക് എത്തും എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. നിലവില്‍ എമ്പുരാന്റെ ഷൂട്ടിങ്ങിനായി യുകെയിലാണ് പൃഥ്വിരാജ് ഉള്ളത്. യുകെയിലെ ചിത്രീകരണത്തിന് ശേഷം അമേരിക്കയിലും ചെന്നൈയിലും ഷൂട്ടിംഗ് ഉണ്ട്.
 
ചെന്നൈയില്‍ എമ്പുരാന് വേണ്ടി കൂറ്റന്‍ സെറ്റാണ് ഒരുങ്ങുന്നത്. പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമായ ടൈസണ്‍ മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. കെജിഎഫ് നിര്‍മാതാക്കളായ ഹോം ബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെജിഎഫ് കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആയിരുന്നു. അതേസമയം ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ തീരുമാനിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article