Manjummel Boys: മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മഞ്ഞുമ്മല്‍ ബോയ്‌സ്, കളക്ഷന്‍ നേടിയത് എത്രയെന്നോ!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 മാര്‍ച്ച് 2024 (09:12 IST)
മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മഞ്ഞുമ്മല്‍ ബോയ്‌സ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018ന്റെ റെക്കോര്‍ഡ് ആണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 175 കോടിയായിരുന്നു 2018 ന്റെ കളക്ഷന്‍. ഇത് മറികടന്നിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 21 ദിവസം കൊണ്ടാണ് ചിത്രം നേട്ടം കരസ്ഥമാക്കിയത്. മഞ്ഞുമ്മല്‍ ബോയിസ് ഇതുവരെ ആഗോളതലത്തില്‍ 176 കോടിയാണ് കളക്ഷന്‍ നേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഒന്നാമതും 2018 രണ്ടാമതും പുലിമുരുകന്‍ മൂന്നാമതും ലൂസിഫര്‍ നാലാമതും പ്രേമലു അഞ്ചാം സ്ഥാനത്തും ആയി.
 
ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article