മഞ്ഞുമ്മല്‍ ബോയ്‌സും ഭ്രമയുഗവും വീണു !ആദ്യദിനം റെക്കോര്‍ഡ് തുക സ്വന്തമാക്കി ഫഹദിന്റെ ആവേശം

കെ ആര്‍ അനൂപ്
വെള്ളി, 12 ഏപ്രില്‍ 2024 (15:11 IST)
ഫഹദ് ഫാസില്‍ നായകനായ എത്തിയ ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓപ്പണിംഗ് ഡേ വമ്പന്‍ തുക സ്വന്തമാക്കാനും ചിത്രത്തിനായി.ആവേശം ഏകദേശം 3.50 കോടി രൂപയ്ക്കടുത്ത് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.2024ലെ മലയാള സിനിമയുടെ കളക്ഷനില്‍ റിലീസിന്റെ കണക്കുകളില്‍ മൂന്നാമതായിരിക്കും ആവേശം. ഈ വര്‍ഷത്തെ കണക്കുകളില്‍ ഒന്നാമത് മലൈക്കോട്ടൈ വാലിബനാണ്.
 
 കേരളത്തില്‍ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയാണ് റിലീസ് ദിനം നേടിയത്. രണ്ടാം സ്ഥാനം പൃഥ്വിരാജിന്റെ ആടുജീവിതം കൊണ്ടുപോയി.കേരളത്തില്‍ 5.83 കോടി ആകെ നേടി.ജയറാമിന്റെ ഓസ്‌ലര്‍ 3.10 കോടി ആദ്യദിനം നേടിയിരുന്നു.3.35 കോടിയുമായി അഞ്ചാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നു.ഭ്രമയുഗം 3.05 കോടിയുമായി ആറാമതുമുണ്ട്.
 
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം വിഷു റിലീസായി ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article