മഞ്ജു വാര്യരെ ഫോളോ ചെയ്തതിന് പിന്നാലെ അണ്‍ഫോളോ ചെയ്ത് മകള്‍ മീനാക്ഷി. ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ അമ്മയും മകളും പരസ്പരം ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലടക്കം വന്നത്. എന്നാല്‍ ഇപ്പോള്‍ മീനാക്ഷി മഞ്ജു വാര്യരെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വാര്യര്‍ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും മീനാക്ഷി തിരിച്ചു ഫോളോ ചെയ്യുന്നത് കാണാന്‍ കഴിയുന്നില്ല.
മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്‌സ് പട്ടികയില്‍ മഞ്ജുവിന്റെ പേരില്ല. മമിത ബൈജു, നസ്രിയ ഫഹദ്, നിരഞ്ജന അനൂപ്, മീരാനന്ദന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരെയെല്ലാം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.