' അഭിനന്ദനങ്ങള്‍ ഡോക്ടര്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍. നീ ഇത് സാധ്യമാക്കിയിരിക്കുന്നു. നിന്റെ ആത്മസമര്‍പ്പണവും പരിശ്രമങ്ങളുമാണ് നിന്നെ ഇവിടെ എത്തിച്ചത്. ഞങ്ങള്‍ക്ക് നിന്നെയോര്‍ത്ത് ഇന്ന് അഭിമാനമുണ്ട്, ഇതിലും വലിയ കാര്യങ്ങള്‍ നീ നേടിയെടുക്കുമെന്നും ഞങ്ങള്‍ക്കറിയാം..നിന്നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..ഇന്നും എപ്പോഴും സ്‌നേഹവും അഭിമാനവും,' കാവ്യ മാധവന്‍ കുറിച്ചു.
ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തത്. സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ മീനാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രജിഷ വിജയന്‍, സനുഷ സന്തോഷ്, സിത്താര കൃഷ്ണകുമാര്‍, സ്രിന്റ, ശാലു മേനോന്‍, റെബ ജോണ്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ മീനാക്ഷിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.