Manju Warrier: ഈ സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായിക മഞ്ജു വാരിയര്‍ ആയിരുന്നു ! പിന്നീട് സംഭവിച്ചത്

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (12:44 IST)
Manju Warrier: മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. 1995 ല്‍ 17-ാം വയസ്സില്‍ മഞ്ജു സിനിമയിലെത്തി. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം ആണ് ആദ്യ സിനിമ. 1996 ല്‍ റിലീസ് ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. ദിലീപ്-മഞ്ജു കോംബിനേഷന്‍ അക്കാലത്ത് ഏറെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
 
മഞ്ജു നായികയാകേണ്ടിയിരുന്ന ചില സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയുമോ? മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഉസ്താദില്‍ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാരിയറെ ആണ്. മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാനാണ് മഞ്ജുവിനെ ആലോചിച്ചത്. പിന്നീട് ആ വേഷം ചെയ്തത് ദിവ്യ ഉണ്ണിയാണ്. 
 
സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സില്‍ ജയറാമിന്റെ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജുവിനെയാണ്. പിന്നീട് ആ കഥാപാത്രം മീന ചെയ്തു. 
 
ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മഞ്ജുവിനെയാണ്. തിരക്കുകളെ തുടര്‍ന്ന് മമ്മൂട്ടിയുടെ നായികയാകാനുള്ള അവസരം മഞ്ജു അന്ന് നിഷേധിച്ചു. 
 
മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍. 1997 പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യറെ സമീപിച്ചിരുന്നു. മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നാണ് വിവരം. ശോഭന അവതരിപ്പിച്ച ഗൗരിയുടെ വേഷമാണ് മഞ്ജുവിന് കൈവിട്ടു പോയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article