പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ ഗീതു പറഞ്ഞു: മഞ്ജു വാര്യർ

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 12 നവം‌ബര്‍ 2019 (17:23 IST)
മഞ്ജു വാര്യരും ഗീതു മോഹൻ‌ദാസും സിനിമയിൽ വന്ന കാലം മുതൽ സുഹൃത്തുക്കളാണ്. ഇരുവരുടെയും സൌഹൃദക്കൂട്ടായ്മയിൽ രണ്ട് പേർ കൂടെയുണ്ട്. സം‌യുക്ത മേനോനും പൂർണിമ ഇന്ദ്രജിത്തും. ഗീതുവിന്റെ സംവിധാന ചിത്രമായ മൂത്തോന് മികച്ച പിന്തുണയാണ് പൂർണിമയും മഞ്ജുവും നൽകുന്നത്. തിയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണിവർ. 
 
പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ചിത്രത്തിൽ പറയുന്നതെന്ന് മൂത്തോൻ കണ്ട ശേഷം മഞ്ജു സോഷ്യൽ മീഡിയകളിൽ കുറിച്ചു. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്നാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ: 
 
ഗീതുമോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോൻ' പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ 'മൂത്തോൻ' കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഒപ്പം കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ...

അനുബന്ധ വാര്‍ത്തകള്‍

Next Article