മാമാങ്കം ഡിസംബർ 12ന്, ആരാധകരോട് മാപ്പ് പറഞ്ഞ് ടീം; വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ ചരിത്രനായകൻ വീണ്ടും!

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 12 നവം‌ബര്‍ 2019 (17:08 IST)
മലയാളത്തിലെ ഏറ്റവും ചിലവേറിയ പടം മാമാങ്കത്തിന്റെ റിലീസ് നീട്ടി. ഡിസംബർ 12നായിരിക്കും ചിത്രം റിലീസ് ചെയ്യുക. മാമങ്കത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. നാല് ഭാഷകളിലും ഒരുമിച്ച് റിലീസ് ചെയ്യുന്നതിനാൽ ചില വർക്കുകൾ തീർക്കാൻ സമയം വേണ്ടിവരുന്നതാണ് ചിത്രത്തിന്റെ റിലീസ് നീട്ടാൻ കാരണമായിരിക്കുന്നത്.
 
മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
 
അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article