ദുൽഖറിനെ ഒഴിവാക്കി, അടിച്ച് പൊളിച്ച് മഞ്ജുവും താരങ്ങളും!

Webdunia
ശനി, 7 ജൂലൈ 2018 (12:58 IST)
കാനഡയിൽ അവധി ആഘോഷിച്ച് മലയാളിതാരങ്ങൾ. നാഫാ അവാർഡിൽ പങ്കെടുക്കാനായാണ് ദുല്‍ഖറും മഞ്ജുവും ഉൾപ്പെടെയുള്ള താരങ്ങൾ ഇവിടെ എത്തിയത്. അവാർഡിനായെത്തിയ താരങ്ങൾ അവാർഡിന് ശേഷം സ്ഥലങ്ങൾ ചുറ്റിക്കാണുന്ന തിരക്കിലാണ്.
 
ഇപ്പോഴിതാ അവിടെ നിന്നുള്ള ചിത്രങ്ങൾ നവ്യ നായർ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു. എന്നാൽ, ദുൽഖർ സൽമാൻ മാത്രം ചിത്രത്തിലില്ല എന്നതും ശ്രദ്ധേയമാണ്. ദുൽഖറിനെ ഇവർ ഒഴിവാക്കി എന്നും പാപ്പരാസികൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
 
മഞ്ജുവിനൊപ്പം ടൊവിനോ തോമസ്, കാളിദാസ് ജയറാം, അലന്‍സിയര്‍, രമേഷ് പിഷാരടി, പാര്‍വതി, അനുശ്രീ, റിമ കല്ലിങ്കല്‍, രചന നാരായണന്‍കുട്ടി, വിജയ് യേശുദാസ്, ഗോപിസുന്ദര്‍, നീരജ് മാധവ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article