മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സിദ്ധിഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മുഴുനീള എന്റര്‍ടെയ്‌നറിന് വേണ്ടിയാണ് മമ്മൂട്ടിക്കൊപ്പം സിദ്ധിഖ് ചേരുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഭാസ്‌കര്‍ ദി റാസ്‌ക്കലാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
ഈ വര്‍ഷം അവസാനത്തോടെ മമ്മൂട്ടി-സിദ്ധിഖ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വര്‍ഷമായിരിക്കും റിലീസ്. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള തിരക്കഥയായിരിക്കും ചിത്രത്തിന്റേത്. സൂപ്പര്‍താരം തമന്നയാണ് മമ്മൂട്ടിയുടെ നായികയായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
സിദ്ധിഖും മമ്മൂട്ടിയും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍.