മമ്മൂട്ടിയും സുഹാസിനിയും തമ്മില്‍ പ്രണയത്തിലായിരുന്നോ? ഗോസിപ്പുകള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ മമ്മൂട്ടി ചെയ്തത്...!

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (14:01 IST)
മമ്മൂട്ടി - സുഹാസിനി ജോഡി ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു. ഇരുവരുമുണ്ടെങ്കില്‍ പടം മിനിമം ഗ്യാരണ്ടിയാണ് എന്നത് മാത്രമല്ല, കുടുംബപ്രേക്ഷകര്‍ ആ സിനിമയ്ക്ക് ഇരമ്പിക്കയറുകയും ചെയ്യുമായിരുന്നു.
 
സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായ കൂടെവിടെ മുതല്‍ തുടങ്ങിയ ആ കൂട്ടുകെട്ട് പിന്നീട് പല തവണ വിജയം ആവര്‍ത്തിച്ചു. അതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടാകുകയും ചെയ്തു.
 
അക്കാലത്തെ ഒരു പ്രശസ്ത മാഗസിനില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു ഗോസിപ്പുകള്‍ക്ക് പ്രധാന കാരണം. പണ്ടുതൊട്ടേ പായസം വളരെ ഇഷ്ടമുള്ള മമ്മൂട്ടിക്ക് സുഹാസിനി പായസം ഉണ്ടാക്കിക്കൊടുത്തു എന്നായിരുന്നു ആ മാഗസിനില്‍ വന്ന വാര്‍ത്ത.
 
അതോടെ ഇരുവരും തമ്മില്‍ പരിധിയില്‍ കവിഞ്ഞുള്ള അടുപ്പമുണ്ടെന്ന് വാര്‍ത്ത പരന്നു. മമ്മൂട്ടി ആകെ പ്രതിരോധത്തിലായി. ആ മാഗസിന്‍റെ എഡിറ്ററുമായി നല്ല സൌഹൃദമുള്ളയാളായിരുന്നു മമ്മൂട്ടി. ഈ സംഭവത്തോടെ എഡിറ്ററുമായി മമ്മൂട്ടി പിണങ്ങി.
 
മാത്രമല്ല, തുടര്‍ന്നുള്ള എല്ലാ ലൊക്കേഷനുകളിലും മമ്മൂട്ടി ഭാര്യയെയും ഒപ്പം കൂട്ടാന്‍ തുടങ്ങി. പതിയെപ്പതിയെ മമ്മൂട്ടി - സുഹാസിനി ഗോസിപ്പ് കെട്ടടങ്ങുകയും ചെയ്തു.
 
കൂടെവിടെ, എന്‍റെ ഉപാസന, ആരോരുമറിയാതെ, അക്ഷരങ്ങള്‍, കഥ ഇതുവരെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, രാക്കുയിലിന്‍ രാഗസദസ്സില്‍, പ്രണാമം തുടങ്ങിയവയാണ് മമ്മൂട്ടിയും സുഹാസിനിയും ഒരുമിച്ച പ്രധാന ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article