മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, കോമഡി ചിത്രവുമായി സത്യൻ അന്തിക്കാട്

ബുധന്‍, 20 ഫെബ്രുവരി 2019 (09:47 IST)
മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയും സത്യൻ അന്തിക്കാടും നീണ്ട 22 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണ്. പൊതുവെ കുടുംബ കഥകളുമായെത്തുന്ന അദ്ദേഹം ഇത്തവണയും അതുതന്നെയാണ് പരീക്ഷിക്കുന്നത്. എന്നാൽ, മമ്മൂട്ടിയെന്ന നടനെ ഉപയോഗിക്കേണ്ടതിനാൽ തന്നെ വളരെ മികച്ച ഒരു കഥയുമായി തന്നെയാണ് അദ്ദേഹം എത്തുന്നത്. 
 
‘അങ്ങനെ ഒരു കഥയെക്കുറിച്ചാണ് താനിപ്പോള്‍ ആലോചിക്കുന്നത്. വ്യത്യസ്തമായൊരു കുടുംബ കഥയായിരിക്കണം അദ്ദേഹത്തിനായി ഒരുക്കേണ്ടത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇനിയും സമയം വേണമെന്നും അദ്ദേഹം പറയുന്നു.
 
ഏതായാലും ആരാധകരുടെ കാത്തിരിപ്പ് വെറുതേയാകില്ല. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍