മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഗുണ്ടകളുടെ ഗുണ്ടയായി 2010ൽ രാജ വന്നിറങ്ങിയപ്പോൾ അനിയൻ സൂര്യയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. രാജയെ രണ്ടാമതും സ്ക്രീനിൽ എത്തിക്കാൻ ആലോചിച്ച വൈശാഖിന്റെ മനസിൽ പക്ഷേ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം, ജയ് ആയിരുന്നു.