ശ്രീകുമാര്‍ മേനോന് മമ്മൂട്ടി ഡേറ്റ് നല്‍കുമോ?

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (15:03 IST)
ഒടിയന്‍ റിലീസായി. ആരാധകരുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്ന രീതിയിലാണ് ചിത്രമെന്ന് പരക്കെ അഭിപ്രായമുയര്‍ന്നു. മോഹന്‍ലാല്‍ ആരാധകര്‍ തന്നെ ശ്രീകുമാര്‍ മേനോന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടുകയാണ്. ‘രണ്ടാമൂഴത്തില്‍ തൊട്ടുപോകരുത്’ എന്നാണ് സംവിധായകന് ലാലേട്ടന്‍ ഫാന്‍സ് നല്‍കുന്ന നിര്‍ദ്ദേശം.
 
ഇത്രയും ഹൈപ്പും പ്രതീക്ഷയും നല്‍കി ഒരു സിനിമ തിയേറ്ററിലെത്തിച്ചപ്പോള്‍ അത് അതേ പ്രതീക്ഷയോടെ കാണാന്‍ പോയ പ്രേക്ഷകര്‍ കുറ്റക്കാരല്ല. ആ സിനിമയ്ക്ക് അത്രയും ഹൈപ്പ് നല്‍കിയപ്പോള്‍ ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഉള്‍ക്കരുത്ത് ചിത്രത്തിനും ഉണ്ടാകണമായിരുന്നു. എന്നാല്‍ തിരക്കഥയും സംവിധാനവും ദുര്‍ബലമായിപ്പോയ ഒടിയന്‍ പ്രേക്ഷകര്‍ക്ക് ആദ്യദിനം തന്നെ കടുത്ത നിരാശയാണ് സമ്മാനിച്ചത്.
 
വമ്പന്‍ ബജറ്റില്‍ എത്തിയ സിനിമയില്‍ ത്രില്ലടിപ്പിക്കുന്ന ഘടകങ്ങള്‍ കുറഞ്ഞതും കഥ ഇഴഞ്ഞുനീങ്ങുന്നതും വടക്കുംനാഥന്‍, ചന്ദ്രോത്സവം തുടങ്ങിയ ലാല്‍ സിനിമകളെ സംയോജിപ്പിച്ച് കഥ പറയാന്‍ ശ്രമിച്ചതുമെല്ലാം സിനിമയ്ക്ക് തിരിച്ചടിയായി. സിനിമയില്‍ ശബ്ദസാന്നിധ്യമായി മഹാനടന്‍ മമ്മൂട്ടിയുമുണ്ട്.
 
സാധാരണ, ഒരു ലാല്‍ സിനിമയുടെ സംവിധായകന് മമ്മൂട്ടി അധികം വൈകാതെ തന്നെ ഡേറ്റ് കൊടുക്കുന്നതാണ്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍റെ കാര്യത്തില്‍ അതുണ്ടാകുമോ? മേനോന്‍റെ അടുത്ത പടം ഒരു മമ്മൂട്ടിച്ചിത്രമാകുമോ? കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article