ലൂസിഫറിൽ മോഹൻലാൽ വില്ലൻ? കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആ രഹസ്യം പുറത്തുവിട്ടു!

വ്യാഴം, 13 ഡിസം‌ബര്‍ 2018 (10:00 IST)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസർ പുറത്തുവിട്ടത്. മോഹൻലാലിന്റെ ചെറിയൊരു ലുക്ക് മാത്രമാണ് ടീസറിൽ കാണിക്കുന്നത്. 
 
45 സെക്കൻഡുള്ള ടീസർ ആരാധകർക്കിടയിൽ തരംഗമാകുമെന്ന് തീർച്ച. സ്റ്റീഫന്‍ നെടുംപള്ളി എന്ന നായകകഥാപാത്രത്തിന്റെ അംബാസഡർ കാറും ടീസറിൽ വന്നു പോകുന്നു. ‘ചെയ്ത പാപങ്ങൾക്ക് അല്ലെ അച്ചാ കുമ്പസാരിക്കേണ്ടത് ഉള്ളു...ചെയ്യാൻ പോകുന്ന പാപത്തിന് പറ്റില്ലല്ലോ’–ഇതാണ് ടീസറിൽ മോഹൻലാൽ പറയുന്ന ഡയലോഗ്. 
 
സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. ടീസർ പുറത്തുവന്നതോടെ മോഹൻലാൽ നായകനാണോ വില്ലനാണോ എന്ന സംശയത്തിലാണ് ആരാധകർ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍