ഇന്ന് മമ്മൂട്ടിയുടെ വിവാഹവാർഷികം, ആഘോഷമാക്കി താരങ്ങള്‍

റീഷ ചെമ്രോട്ട്
ബുധന്‍, 6 മെയ് 2020 (13:18 IST)
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് നാൽപ്പത്തിയൊന്നാം വിവാഹവാർഷികം. സമൂഹത്തിന് ഏറ്റവും നല്ല മാതൃകാജോഡിയായി നില്‍ക്കുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുല്‍ഫത്തും. വീട്ടിലെ നല്ല പ്രണയജോഡികള്‍ വാപ്പയും ഉമ്മയുമാണെന്ന് പറഞ്ഞത് ദുല്‍ക്കര്‍ സല്‍മാനാണ്. ആ പ്രണയം തന്നെയാണ് വിജയകരമായ ഒരു ദാമ്പത്യത്തിന് അവര്‍ക്ക് അടിത്തറയായതും.
 
മമ്മൂട്ടി സിനിമയിൽ എത്തുന്നതിനു മുമ്പേ സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിൽ എത്തിയിരുന്നു. വക്കീലായി തുടങ്ങിയ മമ്മൂട്ടിയുടെ ജീവിതം സിനിമയിലേക്ക് എത്തിക്കുന്നതിൽ സുൽഫത്തിൻറെ പിന്തുണ വളരെ വലുതാണ്.
 
വിവാഹവാര്‍ഷികത്തിന് ആശംസകൾ നേർന്ന്  നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. ജോജു ജോർജ്, അനു സിത്താര തുടങ്ങിയ താരങ്ങളും മമ്മുക്കയുടെ വിവാഹവാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ദുൽഖറിന്റെ മകൾ മറിയം അമീറയുടെ മൂന്നാം ജന്മദിനം ഇന്നലെയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article