മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗ്രേറ്റ് ഫാദർ. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച വരവേൽപ്പിനേക്കാൾ വലുതായിരുന്നു ഗ്രേറ്റ് ഫാദറിന് ലഭിച്ചത്. ഒരേസമയം, ആരാധകർക്കും ഫാമിലിയ്ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദർ എന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തില്‍ 202 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ പുറത്തുവിട്ടിരിയ്ക്കുകയാണ് അണിയറ പ്രവർത്തകർ.
ഗ്രേറ്റ് ഫാദറിന്റെ നിർമാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിന്റെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യദിന കളക്ഷൻ പുറത്തുവിട്ടിരിയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാല് കോടി മുപ്പത്തിഒന്ന് ലക്ഷമാണ് ( 4,31,46,345) ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടിച്ചിത്രം നേടിയിരിയ്ക്കുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ഓപ്പണിങ്ങ് ആണ് ഈ ചിത്രം. മോഹൻലാലിന്റെ പുലിമുരുകനും രജനീകാന്തിന്റെ കബാലിയുമാണ് കേരളത്തിലെ ഇതുവരെയുണ്ടായിരുന്ന ബെസ്റ്റ് ഓപ്പണിങ്ങ് സിനിമകൾ..