Mammootty: പുതിയ സിനിമയില്‍ മമ്മൂട്ടിയുടെ ലുക്ക് ഇങ്ങനെ; വീണ്ടും പൊലീസ് വേഷത്തില്‍

Webdunia
ശനി, 18 ഫെബ്രുവരി 2023 (10:29 IST)
Kannur Squad: മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 
 
വാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുക. എ.എസ്.ഐ ആയാണ് മെഗാസ്റ്റാര്‍ അഭിനയിക്കുകയെന്നാണ് വിവരം.
 
റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സുഷിന്‍ ശ്യാമാണ് സംഗീതം.
 
കണ്ണൂര്‍ സ്‌ക്വാഡ് സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളരെ ചുറുചുറുക്കോടെയാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article