പൃഥ്വിരാജിന്റെ അയ്യപ്പനിൽ വാവരായി മമ്മൂട്ടി?

Webdunia
വെള്ളി, 18 ജനുവരി 2019 (12:57 IST)
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ അയ്യപ്പനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചതുമാണ്. ശബരിമല സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അരങ്ങ് തകർക്കുമ്പോഴായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
 
എന്നാൽ, അയ്യപ്പനില്‍ വാവരായി മമ്മൂട്ടി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫാന്‍സ് പേജുകളിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായെത്തുന്ന അയ്യപ്പനിലേക്ക് മെഗാസ്റ്റാറിനെ കൊണ്ടുവരാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. 
 
അതേസമയം, അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ‍. മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുമ്പോൾ ചിത്രം വേറെ ലെവൽ ആയിരിക്കുമെന്ന് ആരാധകർക്ക് തീർച്ചയാണ്. അത് ഇതിന് മുമ്പും ഈ കൂട്ടുകെട്ട് തെളിയിച്ചിട്ടുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article