Mammootty in Bilal: ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ഫഹദും ! ആരാധകര്‍ ആവേശത്തില്‍; വരുന്നത് മലയാളത്തിന്റെ വിക്രം

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (12:24 IST)
Bilal: ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. അതിനിടയിലാണ് ചിത്രത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 
 
ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ ഫഹദ് മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും ബിലാലില്‍ ഉണ്ടാകുമെന്നാണ് വിവരം.
 
സംവിധായകന്‍ അമല്‍ നീരദുമായി ഫഹദും ദുല്‍ഖറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലയാളത്തിന്റെ വിക്രം ആകുമോ ബിലാല്‍ എന്നാണ് ആരാധകരുടെ ചോദ്യം. ബിലാലില്‍ ദുല്‍ഖര്‍ ഉണ്ടെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ഇത്. 
 
ഡിസംബറോടെ ബിലാല്‍ ഷൂട്ടിങ് തുടങ്ങാനാണ് ആലോചന. 2023 ല്‍ ചിത്രം റിലീസ് ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍