അലോപ്പതിക്ക് എതിരായതുകൊണ്ട് മരുന്ന് കുടിപ്പിക്കുന്നത് നിര്‍ബന്ധിച്ച്, നന്നായി സിഗരറ്റ് വലിച്ചിരുന്നു; ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകന്‍ ധ്യാന്‍

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:23 IST)
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍ ഇപ്പോള്‍. എല്ലാ കാര്യങ്ങള്‍ക്കും പരസഹായം വേണ്ട അവസ്ഥയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. ഇപ്പോള്‍ നടക്കുന്ന ചികിത്സയില്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയുണ്ട്. അച്ഛനെ നിര്‍ബന്ധിച്ചാണ് മരുന്ന് കഴിപ്പിക്കുന്നതെന്നാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. 
 
അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാറ്റിനും എതിരാണ് അച്ഛന്‍. പക്ഷേ നന്നായി സിഗരറ്റ് വലിക്കുന്ന സ്വഭാവമുണ്ടെന്നും ധ്യാന്‍ പറയുന്നു. ഇപ്പോള്‍ സിഗരറ്റ് വലി പൂര്‍ണ്ണമായി ഉപേക്ഷിച്ചെന്നും ധ്യാന്‍ പറഞ്ഞു. 
 
അലോപ്പതിക്ക് എതിരായതിനാല്‍ അച്ഛനെ നിര്‍ബന്ധിച്ചാണ് പലപ്പോഴും മരുന്ന് കുടിപ്പിക്കുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍