ധർമജന് വേണ്ടി പിഷാരടി വാദിച്ചു, സാക്ഷാൽ ട്രംപിനോട്! ചിരി സഹിയ്ക്കാൻ കഴിയാതെ മമ്മൂട്ടി!

Webdunia
തിങ്കള്‍, 9 ജനുവരി 2017 (12:54 IST)
രമേഷ് പിഷാരടി - ധർമജൻ കൂട്ടുകെട്ട് എത്രത്തോളം ആഴമുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ രണ്ട് മൂന്ന് എപ്പിസോഡിൽ പിഷാരടി എത്താതിരുന്നപ്പോൾ ആണ് യഥാർത്ഥത്തിൽ പിഷാരടിയ്ക്ക് കേരളത്തിൽ എത്രത്തോ‌ളം ആരാധകർ ഉണ്ടെന്ന് മനസ്സിലായത്. ആ ദിവസങ്ങളിൽ പിഷാരടി തന്നെ അന്തംവിട്ടുകാണും.
 
പിഷാരടിഒയും ധർമജനും എവിടെ ചെന്നാലും സ്റ്റാർ ആയിരിക്കും. സദസിനെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവുതന്നെ ഇരുവർക്കും ഉണ്ട്. ഏഷ്യനെറ്റിന്റെ രണ്ടാം കോമഡി അവാര്‍ഡ് നൈറ്റില്‍ മമ്മൂട്ടിയെ പോലും കുടുകുടാ ചിരിപ്പിയ്ക്കുന്ന പ്രകടനാണ് പിഷു കാഴ്ചവച്ചത്. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വീഡിയോ, പിഷാരടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു
 
പുരസ്‌കാര നിശയില്‍ ധര്‍മജന് പുരസ്‌കാരം ലഭിച്ചപ്പോഴായിരുന്നു രമേശ് പിഷാരയുടെ പെര്‍ഫോമന്‍സ്. ഡാണാള്‍ഡ് ട്രംപിനോട് സംസാരിച്ച് വാദിച്ച് ധര്‍മജന് പിഷാരടി ആ പുരസ്‌കാരം വാങ്ങി ക്കൊടുക്കുകയായിരുന്നുവത്രെ. പൊതുവെ ഗൗരവക്കാരനായ മമ്മൂട്ടി പോലും രമേശ് പിഷാരടിയുടെ പെര്‍ഫോമന്‍സില്‍ വീണുപോയി. മമ്മൂട്ടി കൈ മുട്ടി ചിരിയ്ക്കുന്ന കാഴ്ചയാണ് സദസ്സില്‍ കണ്ടത്. മമ്മൂട്ടി മാത്രമല്ല, സദസിൽ ഇരിക്കുന്ന എല്ലാവരും പൊട്ടിച്ചിരിക്കുന്നുണ്ട്.  
Next Article