തമിഴ് സംവിധായകന്‍ അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രം എ ജി എസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമാണ്.
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നും ചിത്രത്തിൽ ഒരു ഫുട്‌ബോൾ കോച്ചായാണ് വിജയ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ് നിര്‍വഹിക്കുന്നത്. അനല്‍ അരശ് ആണ് സംഘട്ടന സംവിധാനം.
ഈ സിനിമയില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്‍റെ ചര്‍ച്ചകള്‍ക്കായി അറ്റ്‌ലി ഉടന്‍ തന്നെ മമ്മൂട്ടിയെ നേരില്‍ കാണുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിത്രത്തിൽ വിജയ്‌യെ നിയന്ത്രിക്കുന്ന ഡോൺ ആയാണ് മമ്മൂട്ടി എത്തുന്നത് എന്നും സൂചനകൾ ഉണ്ട്.
“കഴിഞ്ഞ ചിത്രങ്ങളുടെ വിജയം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. മുമ്പ് ചെയ്തിട്ടില്ലാത്ത എന്തെങ്കിലും ചെയ്യണമെന്നാണ് ഇത്തവണ ഞാന്‍ ആഗ്രഹിക്കുന്നത്. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” - അറ്റ്‌ലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.