മലയാള സിനിമയിൽ വലിയ ഒരു സൌഹൃദത്തിന്റെ ഉടമയാണ് മമ്മൂട്ടി. അത്തരത്തിലൊരു സൌഹൃദമായിരുന്നു സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് വര്‍ഗീസുമായി മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. ഇരുവരുടെയും സൌഹൃദം പൊളിഞ്ഞപ്പോൾ അന്ന് മാധ്യമങ്ങളെല്ലാം അത് വലിയ വാർത്ത ആക്കിയിരുന്നു.
ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുപേരും പിണങ്ങി പിരിയുകയായിരുന്നു. ആ സമയത്ത് പ്രിയദര്ശന് സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്ത്തകന് നിർമാതാവിനോട് പിണക്കത്തിന്റെ കാരണം ചോദിച്ചു.
‘ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലല്ലാത്തത്‘ എന്ന ചോദ്യത്തിനു എല്ലാവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു നിർമാതാവിന്റെ മറുപടി. ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ലെന്നും മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്നാണ് സാജന് പറഞ്ഞതെന്നുമാണ് അന്നത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.