ലൈല ഓ ലൈല തകർന്നപ്പോൾ ജോഷിയെ എഴുതിത്തള്ളിയവരാണ് കൂടുതലും. എന്നാൽ ജോഷി നല്ലൊരു കഥ കിട്ടിയിട്ടേ അടുത്ത സിനിമ ചെയ്യുന്നുള്ളൂ എന്ന ക്ഷമയോടെ കാത്തിരുന്നത് നാല് വർഷം. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയുമായി വന്നപ്പോൾ പലരും മുഖം ചുളിച്ചു. സൂപ്പർതാരങ്ങളില്ലാതെ ജോഷിക്ക് സിനിമ വിജയിപ്പിക്കാൻ കഴിയുമോ എന്ന സംശയിച്ചു. എന്നാൽ ആ കഥയിൽ പൂർണമായും വിശ്വസിച്ച ജോഷി പടം പുറത്തിറക്കി. ജോഷിയുടെ വിശ്വാസമായിരുന്നു ശരിയെന്ന് വ്യക്തമായി. പൊറിഞ്ചു സൂപ്പർഹിറ്റായി.
ആറ് മാസം മുൻപാണ് സജീവ് പാഴൂർ ജോഷിയോട് കഥ പറയുന്നത്. കഥ ജോഷിക്കിഷ്ടമാവുകയും ചെയ്തു. എന്നാൽ, അടുത്തതായി ജോഷി ചെയ്യുന്നത് ദിലീപിന്റെ ചിത്രമാണ്. മാത്രമല്ല മമ്മൂട്ടിക്ക് മറ്റ് പ്രൊജക്ടുകളുടെ തിരക്കുമുണ്ട്. അതിനാൽ, ദിലീപ് ചിത്രത്തിനു ശേഷമായിരിക്കും ജോഷി- മമ്മൂട്ടി പ്രൊജക്ട് തുടങ്ങുക.