ദുല്‍ഖറിന്റെ പിറന്നാള്‍ മറന്നുപോയി, അന്നേദിവസം സംഭവിച്ചത്, മമ്മൂട്ടി പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (11:23 IST)
ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കരിയറിലെ മികച്ച സമയത്തിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് വന്‍ വിജയത്തിലേക്ക്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പങ്കുവെച്ച ഒരു ചിത്രം വൈറലായി മാറിയിരുന്നു. മകന്റെ ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയില്‍ സ്‌കോര്‍ ചെയ്തത് മെഗാസ്റ്റാര്‍ ആയിരുന്നു. പരിസ്ഥിതി സംരക്ഷണ ദിനാശംസകള്‍ എന്നെഴുതിക്കൊണ്ട് വീടിനു മുന്നില്‍ പച്ച ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന നടനെയാണ് ചിത്രത്തില്‍ കാണാനായത്. മകന്റെ പിറന്നാള്‍ മറന്നു പോയതാണെന്ന് പറഞ്ഞുകൊണ്ട് ഈ ചിത്രത്തിന് പിന്നിലെ കഥ മമ്മൂട്ടി തന്നെ പറയുകയാണ്. 
 
ദുല്‍ഖറിന്റെ പിറന്നാള്‍ ആണെന്നത് താന്‍ മറന്നുപോയെന്നും ആക്‌സിഡന്റ്‌ലി പങ്കുവെച്ച പോസ്റ്റ് ആയിരുന്നു അതെന്നും മമ്മൂട്ടി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

 'അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, അത് മറന്നു പോയതാണ്. രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകള്‍ക്ക് ട്രോള്‍ ചെയ്യാം അതില്‍ കുഴപ്പമൊന്നുമില്ല. ട്രോള്‍ എപ്പോഴും മോഡേണ്‍ കാര്‍ട്ടൂണുകളാണ്. ഇപ്പോഴാരും കാര്‍ട്ടൂണ്‍ വരയ്ക്കാറില്ല',- മമ്മൂട്ടി പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article