പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയോടപ്പം മഞ്ജുവാര്യരും ?ചിത്രീകരണം ജൂണില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (11:07 IST)
പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയോടപ്പം മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നു. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്‍, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെയോ അല്ലെങ്കില്‍ ജൂണ്‍ ആദ്യമോ ആരംഭിക്കും.
 
2010 ല്‍ പുറത്തിറങ്ങിയ 'പ്രമാണി'യാണ് മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article