ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തിയത് അന്നത്തെ സംഭവത്തിനു ശേഷം; കുളിച്ച് ഈറനോടെ മാധവിയെത്തിയപ്പോള്‍ ആളുകള്‍ തടിച്ചുകൂടി

Webdunia
ശനി, 15 ജനുവരി 2022 (08:40 IST)
ഹരിഹരന്‍-എം.ടി.വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി വടക്കന്‍ പാട്ടിലെ ചന്തുവായി അഭിനയിച്ചപ്പോള്‍ ഉണ്ണിയാര്‍ച്ചയായി നടി മാധവി മികച്ച പ്രകടനം നടത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടക്കമാണ് അന്ന് വടക്കന്‍ വീരഗാഥയുടെ ചിത്രീകരണം നടന്നത്. വടക്കന്‍ വീരഗാഥയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് സിനിമയുടെ നിര്‍മാതാവ് പി.വി.ഗാംഗാധരന്‍. നടി മാധവി കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള ശയനപ്രദക്ഷിണം നിര്‍ത്തലാക്കിയിട്ടുണ്ടെന്നാണ് ഗംഗാധരന്‍ തമാശരൂപേണ പറയുന്നത്. 
 
ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റുമായി വടക്കന്‍ വീരഗാഥയുടെ ചിത്രീകരണം പുരോഗമിക്കുന്ന സമയം. ഒരു ദിവസം പുലര്‍ച്ചെ മാധവിക്ക് ശയന പ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു. അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article