'എന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആള്‍'; സുരേഷ് ഗോപിയുടെ മകന്‍ നടി സെലിനുമായി പ്രണയത്തിലോ? പാപ്പരാസികള്‍ക്കു മറുപടിയുമായി താരപുത്രന്‍

രേണുക വേണു
വ്യാഴം, 4 ജൂലൈ 2024 (22:01 IST)
മാധവ് സുരേഷും സെലിനും

സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. തന്റെ ജീവിതത്തില്‍ ഏറെ സ്‌പെഷല്‍ ആയിട്ടുള്ള വ്യക്തിയാണ് സെലിന്‍ എന്ന് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

' ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷല്‍ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കയറിവന്ന് പാറപോലെ എനിക്കൊപ്പം ഉറച്ചു നിന്ന വ്യക്തി. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്കുള്ള പോരായ്മകളെ തിരിച്ചറിയുകയും ഞാന്‍ അത് തിരുത്തി മുന്നോട്ടു പോകുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ആള്‍. ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു. ആ സാന്നിധ്യം എനിക്ക് അളവറ്റ ഊര്‍ജം നല്‍കുന്നതാണ്. ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ വെളിച്ചമായി ഈ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകള്‍ സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി..' എന്നാണ് മാധവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ പ്രധാന വാക്കുകള്‍. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Celine (@_celinejoseph)

അതേസമയം പോസ്റ്റ് ചര്‍ച്ചയായതിനു പിന്നാലെ മാധവും സെലിനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചു. ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മാധവ് രംഗത്തെത്തി. സെലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച കുറിപ്പ് ഒരല്‍പം കടന്നു പോയെന്നും തല്‍ക്കാലം സെലിനുമായി പ്രണയത്തില്‍ അല്ലെന്നും മാധവ് വെളിപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article