ലവ് യു വിജയ് അണ്ണാ...,കഴിഞ്ഞ ഒരു വര്‍ഷത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് 'ദ ഗോട്ട്' സംവിധായകന്‍ വെങ്കട്ട് പ്രഭു

കെ ആര്‍ അനൂപ്
ശനി, 22 ജൂണ്‍ 2024 (09:20 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) സെപ്റ്റംബര്‍ 5 ന് വിനായക ചതുര്‍ത്ഥിക്ക് മുന്നോടിയായി പ്രദര്‍ശനത്തിനെത്തും. നടന്‍ വിജയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ ടീം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ തന്നോടൊപ്പം ഒരു വര്‍ഷം ചെലവഴിച്ച നടന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് വെങ്കട്ട് പ്രഭു.
 
'ലവ് യു വിജയ് അണ്ണാ വളരെ സന്തോഷകരമായ ഒരു ജന്മദിനം എല്ലാ സ്‌നേഹത്തിനും നന്ദി തമാശകള്‍ക്കും ചിരികള്‍ക്കും ഓര്‍മ്മകള്‍ക്കും വിശ്വസിച്ചതിനും  ഈ കഴിഞ്ഞ ഒരു വര്‍ഷത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല! എന്ത് രസമുള്ള യാത്രയായിരുന്നു! ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍',-വെങ്കട്ട് പ്രഭു വിജയിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്.

ഇരട്ട വേഷത്തില്‍ വിജയ് ചിത്രത്തില്‍ അഭിനയിക്കുക. അച്ഛനും മകനുമായി വേഷമിടും. 20 കാരനായ വിജിയെയും സിനിമയില്‍ കാണാനാകും.ഡി ഏയ്ജിങ് ടെക്‌നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയില്‍ അവതരിപ്പിക്കുക.ഹോളിവുഡ് സിനിമകളായ ജെമിനി മാന്‍, ഡിബി കൂപ്പര്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗോട്ട് നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article