അന്ന് 75 കോടി, കേരളത്തിലും 'പോക്കിരി' തരംഗം, ആദ്യം എത്ര നേടും?

കെ ആര്‍ അനൂപ്

വെള്ളി, 21 ജൂണ്‍ 2024 (15:03 IST)
നടന്‍ വിജയുടെ ജന്മദിനം ആഘോഷിക്കാനായി ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള പോക്കിരി എന്ന സിനിമ ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് പുതിയ തലമുറ. കേരളത്തിലെ 74 തിയേറ്ററുകളിലാണ് പോക്കിരി റിലീസ് ചെയ്തത്.
 
'സത്യമൂര്‍ത്തി ഐപിഎസ്' എന്ന വിജയ് കഥാപാത്രം എത്തുമ്പോള്‍ ആരാധകര്‍ തീയേറ്ററുകളില്‍ ആവേശത്തിലാകുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
പോക്കിരി 2007 ലാണ് റിലീസ് ചെയ്തത്.ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ഇത്.പ്രഭുദേവയാണ് സംവിധാനം ചെയ്തത്. തമിഴ്‌നാട്ടില്‍ 200 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച സിനിമ കേരളത്തിലും വിജയമായി. ആദ്യമായി 75 കോടി നേടിയ തമിഴ് ചിത്രമായി പോക്കിരി മാറി.
അന്ന് 75 കോടി, കേരളത്തിലും 'പോക്കിരി' തരംഗം, ആദ്യം എത്ര നേടും?

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍