സര്‍പ്രൈസ് ട്രെയിലര്‍ എത്തി,ഗൗരി കിഷന്റെ 'ലിറ്റില്‍ മിസ്സ് റാവുത്തര്‍', പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (09:06 IST)
ഗൗരി കിഷന്‍ നായികയായി എത്തുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' ഒക്ടോബര്‍ 12ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്ത സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.നൈന റാവുത്തര്‍ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിലീസ് ദിവസം സെലിബ്രിറ്റി റിവ്യൂ ഷോ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ഇടങ്ങളില്‍ സ്‌പെഷ്യല്‍ പ്രിവ്യൂ നൈറ്റ് ഷോകളും ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇത്തരത്തില്‍ പത്തോളം നൈറ്റ് ഷോകള്‍ ഉണ്ടാകും. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ സ്‌പെഷ്യല്‍ നൈറ്റ് ഷോകളോടെ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഒക്ടോബര്‍ 13 മുതല്‍ എല്ലാ തീയറ്ററുകളിലും റെഗുലര്‍ ഷോ ഉണ്ടാകും.
 
ഗോവിന്ദ് വസന്ത ഒരുക്കിയ പത്തോളം ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മനോഹരമായ പ്രണയകഥയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article