ടോവിനോ തോമസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ,'അന്വേഷിപ്പിന്‍ കണ്ടെത്തും' റിലീസ് ഈ ഡേറ്റിന് !

കെ ആര്‍ അനൂപ്

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:11 IST)
ടോവിനോ തോമസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒരുങ്ങുകയാണ്.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
 2023 ഡിസംബര്‍ 8 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ം എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ടൊവിനോ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം) തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാപ്പയ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ രണ്ട് പുതുമുഖ നായികമാര്‍ ഉണ്ടാകും. 
 
 സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ചായാഗ്രഹണം - ഗൗതം ശങ്കര്‍.എഡിറ്റിംഗ് - സൈജു ശ്രീ ധര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍